നിങ്ങൾ എഴുതുന്നു.
ഒരാൾ അയാളെ നിങ്ങളിൽ കണ്ടെത്തുന്നു.
അല്ലെങ്കിൽ അയാൾ തിരഞ്ഞു കൊണ്ടിരിക്കുന്ന ഒരാളെ.
അല്ലെങ്കിൽ അയാൾ തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്ന ഒരാളെ.
നിങ്ങൾ എഴുതുന്നു.
ഒരാൾ എങ്കിലും നിങ്ങളെ
തിരഞ്ഞു കണ്ടെത്തുമെന്ന പ്രതീക്ഷയിൽ.
അല്ലെങ്കിൽ നിങ്ങളിൽ കാണാൻ നിങ്ങൾ ആഗ്രഹിക്കുന്ന ഒരാളെ
തിരഞ്ഞു കണ്ടെത്തുമെന്ന പ്രതീക്ഷയിൽ.
തീർത്തും മനസ്സിലാക്കപ്പെടാതെ പോകാനാണ്
നിങ്ങൾ ആഗ്രഹിക്കുന്നത് എങ്കിൽ
തീർത്തും ഒറ്റക്കാവാനാണ്
നിങ്ങൾ ആഗ്രഹിക്കുന്നത് എങ്കിൽ
തീർത്തും വീണ്ടെടുക്കപ്പെടാതിരിക്കാനാണ്
നിങ്ങൾ ആഗ്രഹിക്കുന്നത് എങ്കിൽ
എഴുതാനും നിങ്ങൾക്ക് ഒന്നും ഉണ്ടാകില്ല.