ഒരുപാടക്ഷരങ്ങളുണ്ട് സ്നേഹമെന്ന വാക്കില്‍.
ഒരിക്കൽ എങ്കിലും നിങ്ങളാൽ സ്നേഹിക്കപ്പെട്ട
ഒരാളേയും നിങ്ങൾക്ക് മറക്കാനാവില്ല.
ഓർമ്മകളിൽ ചിലത്
സ്നേഹത്തിന്റെ ഫോസിലുകളാണ്.
എഴുതിയത് എന്നെക്കുറിച്ച് -
ഒക്കെയും എന്നിലെ
നിസ്സാരതകളിലെ സങ്കീർണ്ണതകളെക്കുറിച്ച് -
നിനക്ക് മനസ്സിലാകുമോ ?
ചുറ്റിലും ചിത്രങ്ങൾ.
മറക്കാൻ സമ്മതിക്കില്ലെന്ന്
കാലം നിശ്ചയിച്ചുറപ്പിച്ചത് പോലെ.
ആരും ആരെയും സ്നേഹിക്കുന്നില്ല;
അവനവനെത്തന്നെ സ്നേഹിക്കാനുള്ള വഴിയിൽ
അങ്ങനെ ചിലത് നാം ചെയ്തു പോകുന്നതാണ്.