നമ്മൾ വളരെ സന്തുഷ്ടരാണെന്ന് ലോകം മുഴുവൻ കരുതും.
ഇലകളും പൂക്കളും തണ്ടുകളോടും കൂടി ഒരു ചെടി പൂപ്പാത്രത്തിൽ എടുത്തുവയ്ക്കുന്നതുപോലെയാണത്.
കാണുന്നവർക്ക് അത് വളരെ ഭംഗിയുള്ളതായ് തോന്നും.
വേരുകളില്ലാതെ അതിനെന്ത് നിലനില്പ്!
ആർക്കോ കാഴ്ചയാകാൻ മാത്രമൊരു അലങ്കാരവസ്തു !
നീ മാത്രം എനിക്ക് വേരുകൾ കൂടി നല്കുന്നു.
അതീ ഭൂമിയിൽ എന്നെ പിടിച്ചു നിർത്തുന്നു.