Monday

നീ എന്റെ ജീവിതമാണ് ;
അതിലെ അടയാളങ്ങളാണ്;
അത് അടയാളപ്പെടുത്തേണ്ട ഇടവുമാണ് !

Saturday

അക്ഷരങ്ങൾ നിറഞ്ഞൊഴുകുന്നൊരു
പുഴയായ്
ഒരിയ്ക്കൽ
മാറിപ്പോകണം.   . 
നീ നോക്കി നില്‌ക്കെ
വാക്കുകളിൽ തുഴഞ്ഞ്
നിന്റെയരികിലെത്തണം.

എനിയ്ക്ക് മടക്കയാത്ര എന്നൊന്നില്ല;
ഞാൻ നിന്നിലേക്ക്
വീണ്ടും വീണ്ടും
വന്നുചേരുക മാത്രമാണ് ചെയ്യുന്നത്.
ഞാൻ നീയായ്‌ മാറി എന്നെ പ്രണയിച്ചു.
ഞാൻ ഞാനായ് മാറി നിന്നെ പ്രണയിച്ചു.
എന്നിട്ടും മതിയാകാതെ
പ്രണയമായ് മാറി
പ്രണയത്തെ
പ്രണയിച്ചു.

അന്നത്തെ രാത്രി അയാൾ വന്നുകയറിയപ്പോൾ,പലരാത്രികൾ പകലുകൾ അയാളെ കാത്തിരുന്ന  അവൾ ചോദിച്ചു:

"സത്യത്തിൽ എന്റെ സ്നേഹം നിങ്ങൾ അർഹിയ്ക്കുന്നുണ്ടോ? ഈ ലോകത്ത് ആരുടെയെങ്കിലും സ്നേഹം നിങ്ങളാഗ്രഹിക്കുന്നുണ്ടോ?"

അവൾ കണ്ണുകൾ മാത്രം മൂടിവെച്ചു.
അയാൾക്ക് അവളെ കാണാൻ കഴിഞ്ഞില്ല.

"നിങ്ങൾ  വരാത്തതു കൊണ്ട് മാത്രം വാടിപ്പോയ എണ്ണമറ്റ ചുവന്ന റോസാപ്പൂക്കൾ- അത് മാത്രമായിരിയ്ക്കുന്നു എന്റെ സമ്പാദ്യം."

"എനിയ്ജ് വിടരാൻ പൂന്തോട്ടങ്ങൾ വേണ്ട;
വസന്തം വിരുന്നു വരേണ്ട.
നീ അരികിലുണ്ടായാൽ മതി."

 പിന്നെയവൾ സംസാരിച്ചതേയില്ല .

ലോകം മുഴുവൻ നിശബ്ദമാകുന്നത് അങ്ങനെയാണ്.


Thursday

 വാൽനക്ഷത്രമേ,
എന്റെ പ്രപഞ്ചത്തിൽ
എവിടെയോ നീയുണ്ടല്ലോ എന്ന്
കാത്തിരിയ്ക്കാൻ തോന്നുന്നു.
വന്നുചേരുന്ന നേരത്ത്
ഹൃദയത്തോട്
ചേർത്തണയ്ക്കാൻ തോന്നുന്നു.

Wednesday

നക്ഷത്രങ്ങളോട് സംസാരിയ്ക്കാനറിയുന്ന ഒരുവൾ
നിന്റെ അരികിൽ വരും.
അവൾ,
നീ പറയണമെന്ന് ആഗ്രഹിച്ച കാര്യങ്ങൾ,
കേൾക്കണമെന്നാഗ്രഹിച്ചു കൊണ്ട് നിന്നോട് ചേർന്ന് നിൽക്കും.
നീ പങ്കിടണമെന്നാഗ്രഹിച്ച നിമിഷങ്ങൾ
പകുത്തെടുക്കാൻ, കൊതിയോടെ നിന്നിലേക്ക് പ്രവഹിയ്ക്കും.




ഉമ്മകൾ പങ്കിട്ടെടുക്കുന്ന ചുണ്ടുകൾ .
കവിതകൾ ഓർത്തെടുക്കുന്ന ഹൃദയം.
സംസാരിയ്ക്കുന്ന വിരലുകൾ.
രണ്ടുപേരിൽ ഒരാൾ
ആ നേരങ്ങളിൽ ഇങ്ങനെയാണ്.
കണ്ണാടിയിലേക്കെന്നപോലെ
ആഴ്ന്നിറങ്ങിപ്പോയിട്ടുണ്ടാകും.
സ്നേഹം അനുഭവമാണെന്ന് പറഞ്ഞവന്‌ ;
അത്
പറഞ്ഞറിയിക്കേണ്ടതല്ലെന്ന അനുഭവം തന്നവന്‌