Tuesday

 നിന്റെ ചുണ്ടുകളുടെ ചിത്രം

ഞാൻ ഓർത്ത് വയ്ക്കുന്നു - വരയ്ക്കുന്നു.
(ആ) ഇലയരികുകളെ
(ഞാൻ) തൊട്ട നേരങ്ങളെ നീയും.

 രണ്ടുപേർ

ഇരുകരകളിലേക്ക്
ഒരേ രാത്രി തുഴയുന്നു.
അവനവനാഴത്തിലേക്ക്
അറ്റമില്ലാത്തൊരു ജലയാത്ര.

 പ്രണയത്തിന്

ഒരു പട്ടത്തിന്റെ ആകൃതിയാണ് ;
ജീവന്റെ നിറവും.
അതിന്റെ ധമനികളിലാകെ
അതേ പിടപ്പ്
- പ്രാണന്റെ പല ചിറകുകൾ.
നിന്റെ വിരലിൽ
ഒരു പട്ടത്തിന്റെ ചരട്
ഞാൻ കെട്ടിയിടുന്നു -
ഒരു കൊടുംങ്കാറ്റിൽ അതിനെ സങ്കല്പിക്കുന്നു.

Wednesday


പ്രിയപ്പെട്ട ഒരാളെ
ഉള്ളിൽ
ഒരു നദിയെന്നപോലെ
വരയ്ക്കുക ഇങ്ങനെയാണ്:
കാത്തിരിപ്പിന്റെ മഹാസമുദ്രമെന്ന പേര്
സ്വയം സ്വീകരിച്ചു കൊണ്ട്
സ്നേഹം അനുഭവമാണെന്ന് പറഞ്ഞവന്‌ ;
അത്
പറഞ്ഞറിയിക്കേണ്ടതല്ലെന്ന അനുഭവം തന്നവന്‌